ശ്രീനഗർ : പാകിസ്താന് തിരിച്ചടി നൽകുന്നതിനു മുൻപ് ആദ്യം സ്വദേശികളായ തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ മണ്ണിൽ ജീവിച്ച് പാകിസ്താന് വേണ്ടി പ്രവർത്തിക്കുന്ന പ്രാദേശിക തീവ്രവാദികളെ കണ്ടെത്തി ഒരു മുഴുവൻ പട്ടിക തയ്യാറാക്കുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി 14 പ്രാദേശിക തീവ്രവാദികളുടെ പട്ടിക ആദ്യമായി കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി തന്നെ ഉണ്ടാകും എന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.
വിവിധ കേന്ദ്ര ഏജൻസികൾ ആണ് തീവ്രവാദ ചിന്തയോടെ കശ്മീരിൽ ജീവിക്കുന്ന 14 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താനിൽ നിന്നുള്ള ഭീകരരെ ഇന്ത്യയിലേക്ക് കടത്തുന്നതിനായി ലോജിസ്റ്റിക്കൽ, ഗ്രൗണ്ട് ലെവൽ പിന്തുണ നൽകിക്കൊണ്ട് സജീവമായി സഹായിക്കുന്നവരാണ് ഈ 14 പേർ. ഇവരെല്ലാം തന്നെ 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്നും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി.
തിരിച്ചറിഞ്ഞ തീവ്രവാദികൾ പാകിസ്താൻ പിന്തുണയുള്ള മൂന്ന് പ്രധാന ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായി ബന്ധമുള്ളവരാണ്. ആദിൽ റഹ്മാൻ ഡെൻ്റൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീർ (20), ആമിർ നസീർ വാനി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാന്ദായ് (24), ഷാഹിദാനി അഹമ്മദ് (24), ഡബ്ല്യു 21 അഹമ്മദ്), ഡബ്ല്യു 21 അഹമ്മദ് തുടങ്ങിയ വ്യക്തികളുടെ പേരുകൾ സ്രോതസ്സുകൾ വെളിപ്പെടുത്തി. ആമിർ അഹമ്മദ് ദാർ, അദ്നാൻ സഫി ദർ, സുബൈർ അഹമ്മദ് വാനി (39), ഹാറൂൺ റാഷിദ് ഗനായ് (32), സക്കീർ അഹമ്മദ് ഗാനി (29) എന്നിവരുടെ പട്ടികയാണ് കേന്ദ്ര ഏജൻസികൾ പുറത്തിറക്കിയിട്ടുള്ളത്.
ഇവരിൽ മൂന്ന് പേർ ഹിസ്ബുൾ മുജാഹിദീനുമായും എട്ട് പേർ എൽഇടിയുമായും മൂന്ന് പേർ ജെയ്‌ഷെ മുഹമ്മദുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാസേനക്കെതിരായും ഭീകരാക്രമണങ്ങളും നടത്തുന്നതിന് പാകിസ്താൻ തീവ്രവാദികൾക്ക് വേണ്ട വിവരങ്ങൾ ചോർത്തി കൊടുക്കുകയും സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല എന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്. തെക്കൻ കശ്മീരിലുടനീളം, പ്രത്യേകിച്ച് അനന്ത്‌നാഗ്, പുൽവാമ ജില്ലകളിൽ സുരക്ഷാ സേന തീവ്രവാദികൾക്കെതിരായ ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ സ്വദേശി ഭീകരരിൽ ഭൂരിഭാഗവും ഈ രണ്ടു ജില്ലകളിൽ നിന്നും ഉള്ളവരാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post