ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനെ നേരിടാൻ സൈന്യം എടുത്ത പ്രധാന തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കാനായിരുന്നു കൂടിക്കാഴ്ച. താഴ്‌വരയിലുടനീളമുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സിഡിഎസ് ജനറൽ വ്യക്തമാക്കി.
അതേസമയം, പഹൽഗാം ഭീകരാക്രമണം അന്വേഷിക്കുന്ന
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെളിവുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഭീകരവിരുദ്ധ ഏജൻസിയിലെ ഐജി, ഡിഐജി, എസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഏപ്രിൽ 22 ലെ ആക്രമണത്തിലെ ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്. പ്രവേശന, എക്സിറ്റ് പോയിന്റുകളിൽ വിശദമായ പരിശോധനയും ഇന്ന് അന്വേഷണ സംഘം നടത്തി.
ജമ്മു കശ്മീരിൽ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നാണ് പഹൽഗാം ഭീകരാക്രമണം. സാധാരണ പൗരന്മാരായ വിനോദസഞ്ചാരികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നുള്ളത് രാജ്യവ്യാപകമായി പാകിസ്താനെതിരെ ശക്തമായ രോഷപ്രകടനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post