കൊൽക്കത്ത: മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന ഈച്ചകളെ കണ്ടെത്തി ഗവേഷക സംഘം. സുവേളജിക്കൻ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരാണ് ഈച്ചകളെ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, കലിംപോംഗ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. കറുത്ത ഈച്ചകളുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ബാർകോഡിംഗ് ചെയ്താണ് ഇത്തരം ഈച്ചകളെ കണ്ടെത്തിയത്.പ്രാദേശികമായി പിപ്‌സ്, പൊട്ടു എന്നിങ്ങനെയാണ് ഈ ഈച്ചകൾ അറിയപ്പെടുന്നത്.
ഈച്ചകൾ മനുഷ്യനിൽ അന്ധതയുണ്ടാക്കുന്ന ഓങ്കോസെർക്ക വോൾവുലസ് എന്നറിയപ്പെടുന്ന വിരകളുടെ വാഹകരാണ്. മനുഷ്യരുടെ രക്തം കുടിക്കുന്ന വഴി ഈ വിരകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. പിപ്‌സ് ഈച്ചകളുടെ കടി ആവർത്തിച്ച് ഏൽക്കുന്നതാണ് അന്ധതയ്ക്ക് കാരണമാകുന്നത്.ഇവ ‘റിവർ ബ്ലൈൻഡ്‌നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്.
സിമുലിഡേ കുടുംബത്തിൽപ്പെട്ട ഈ കറുത്ത ഈച്ചകൾ വളരെ ചെറുതാണ്. അതിനാൽ ഇവയെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല.
Discussion about this post