പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പ്രണയബന്ധങ്ങളെ പുകഴ്ത്തിയും പരിസഹിച്ചുമെല്ലാം പലരും പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രണയത്തിലായിരിക്കുമ്പോൾ സ്വബോധം നഷ്ടപ്പെടുമോ? അങ്ങനെയും സംഭവിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവാവെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നു. കാമുകിയ്ക്ക് വിലകൂടിയ മൊബൈൽ ഫോൺ സമ്മാനം നൽകുന്നതിനായി കിഡ്‌നിവിറ്റ കാമുകന്റെ കഥയാണ് ഇതിന് ഉദാഹരണമത്രേ.
തന്റെ പ്രിയതമ തനിക്ക് ഐഫോൺ 16 പ്രോ മാക്‌സ് വേണമെന്ന് പറഞ്ഞപ്പോൾ കാമുകന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ആവശ്യമായ പണത്തിന് വേണ്ടി വൃക്കകളിലൊരെണ്ണം വിറ്റു. തുന്നിക്കൂട്ടിയ വയറുമായി നിൽക്കുന്ന യുവാവിന്റെ ചിത്രം, ഇയാളുടെ സുഹൃത്തുക്കൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം സംഭവത്തിൻറെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. എങ്കിലും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും യുവാവിനെതിരെ രൂക്ഷമായ വിമർശനം ഉയരുകയും ചെയ്തു.
Discussion about this post