ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് നിർദ്ദേശം നൽകി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്രമാർഗങ്ങളും പ്രയോഗിക്കണമെന്ന് നവാസ് ഷെരീഫ് പറയുന്നു. നവാസ് ഷെരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്. കഴിഞ്ഞ ദിവസം ലഹോറിൽ വച്ച് ഇരുവരം കൂടിക്കാഴ്ച നടത്തിയിരുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യൻ നടപടികൾക്ക് പകരമായി പാകിസ്താൻ ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെയെടുത്ത തീരുമാനങ്ങളെ കുറിച്ചും ഷഹബാസ് നവാസ് ഷെരീഫിനോട് സംസാരിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കിയുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ന്നാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങൾ അരുതെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് വിവരം. നയതന്ത്ര മാർഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും നവാസ് പറഞ്ഞു
Discussion about this post