Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആദിമുനി മാദ്ധ്യമ പുരസ്‌കാരം; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എം രാജശേഖര പണിക്കർക്ക്; മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കാവാലം ശശികുമാറിന്

by Brave India Desk
Apr 29, 2025, 11:15 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : “ശരയോഗ സംഗമം 2025 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് എ ബി സി മലയാളം ചീഫ് എഡിറ്റർ വടയാർ സുനിൽ അർഹനായി. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അഭിമുഖകാരനുള്ള പുരസ്‌കാരത്തിന് വായുജിത്ത്, ബ്രേവ് ഇന്ത്യ  ചീഫ് എഡിറ്റർ അർഹനായി.

മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷും,മാതൃഭൂമി ബാംഗ്ലൂർ ബ്യൂറോ റിപ്പോർട്ടർ കെ ബി ശ്രീധരനും അർഹനായി. മികച്ച യുവ സാഹിത്യകാരനുള്ള ആദിമുനി സാഹിത്യ പുരസ്‌കാരം യദു വിജയകൃഷ്ണൻ പരമേശ്വരനും മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കുള്ള ആദിമുനി സമൂഹമാദ്ധ്യമ പുരസ്‌കാരം പ്രേം ശൈലേഷിനും, പ്രചോദനാത്മക പ്രവർത്തനങ്ങൾക്കുള്ള ആദിമുനി സമൂഹ മാദ്ധ്യമ പുരസ്‌കാരം ഉണ്ണി മാക്സിനും ലഭിക്കും.

Stories you may like

ഡിറ്റ് വാ സജീവം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്‌കാരത്തിന് ടോം കുര്യാക്കോസ് (അസോസിയേറ്റ് എഡിറ്റർ , കൊച്ചി റീജണൽ ബ്യൂറോ ചീഫ് ന്യൂസ് 18 കേരളം) അർഹനായി. മികച്ച നിയമ റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് ശ്രീകാന്ത് എസ് (24 ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് റിപ്പോർട്ടർ) അർഹനായി.

ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി മാധവക്കുറുപ്പ് വൈദ്യർ എന്നിവർ ആദി മുനി കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. അഡ്വ: ഫിലിപ്പ് ജോസഫ്, ഡോ. ബെന്നീസ് രാജ, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ (പടയണി), സന്തോഷ് കുമാർ സിനി മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ ആദി മുനി ശാക്തീകരണ പുരസ്കാരത്തിന് അർഹരായി. 2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025 ” ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.

അഡ്വ. ഫിലിപ്പ് ജോസഫ് പുത്തൻചിറ അധ്യക്ഷത വഹിക്കുന്ന”ശരയോഗ സംഗമം 2025″ ൽ, ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തൃദീപ് വൈദ്യർ, ഡോ. ബെന്നിസ് രാജ, ആചാര്യ ഡോ. സുബ്രഹ്മണ്യൻ കൃഷ്ണസ്വാമി, Dr. പി ടി ജയപ്രകാശ് ലാൽ ദാജിവാലേ ജി, ഡോ. സാഹു കിഷോർ ജെയിൻ സഫർ , ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗാശ്രമം മഠാധിപതി സദ്ഗുരു രമാദേവി അമ്മ, പ്രശാന്ത് അമൃതം, ശ്രീ സുരേഷ് കുമാർ, ശ്രീ ഉണ്ണികൃഷ്ണൻ,എന്നിവർ വിശിഷ്ടാതിഥികളായി സന്നിഹിതരായിരിക്കും. സ്വാഗത പ്രസംഗം നടത്തുന്നത് ഡോക്ടർ ഡോൺ വി ഷാജു ആണ്‌. ശ്രീ ജോർജ് കോശിയും, ബിജു കെ ശിവാനന്ദനും ആശംസകൾ അർപ്പിക്കും.ശരയോഗ സംഗമത്തിനൊപ്പം യുവതി – യുവാക്കളുടെ വിവാഹവും നടത്തപ്പെടുന്നു.

തുടർന്ന് “അടിസ്ഥാനശരയോഗം നാൾവഴി” എന്ന വിഷയത്തിൽ ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി ക്ലാസ്സ്‌ എടുക്കും.
പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം 4.30 മുതൽ ഡോ: സുനിൽ ബാബു കെ സി നയിക്കുന്ന ശരയോഗ ക്രിയ പരിശീലനമുണ്ടായിരിക്കും. പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി Dr സുനിൽ ബാബു കെ സി യുടെ നേതൃത്വത്തിൽ വെണ്ണിക്കുളം മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗ സംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.

Tags: Aadhimuni
ShareTweetSendShare

Latest stories from this section

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

കേരള പോലീസ് കെയേർസ്; രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്: മുങ്ങിയ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

മരുന്ന് കഴിച്ചെന്ന് വീഡിയോ കോളിൽ ഉറപ്പിച്ചു: ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ച രാഹുലിന്റെ സുഹൃത്തും ഒളിവിൽ

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് മുങ്ങി; പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു’: കേസെടുത്ത് പോലീസ്

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; ഡ്രൈ ഡേ തീയതികളറിയാം…

Discussion about this post

Latest News

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ആ താരത്തെ ആരും ട്രോളരുത്, അടുത്ത ജഡേജ ലൈക് താരമാണവൻ: റോബിൻ ഉത്തപ്പ

ആ താരത്തെ ആരും ട്രോളരുത്, അടുത്ത ജഡേജ ലൈക് താരമാണവൻ: റോബിൻ ഉത്തപ്പ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഡിറ്റ് വാ സജീവം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies