ഇസ്ലാമാബാദ്; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന ഭയത്തിൽ വിറച്ച് പാകിസ്താൻ. 26 പേരുടെ ജീവന് ഇന്ത്യ ഏത് രീതിയിലാണ് പകരം കണക്ക് ചോദിക്കുകയെന്ന ആശങ്കയിലാണ് പാകിസ്താൻ. ഇന്ത്യയിൽനിന്ന് തിരച്ചടിയുണ്ടാകുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിൽനിന്ന് ഉടൻ സൈനികാക്രമണമുണ്ടാകുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഒരു അന്ത്രാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഇന്ത്യയിൽനിന്നുണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്ഥയിൽ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കുമെന്ന് പാക് മന്ത്രി പറയുന്നു.
ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണ് പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അതേ സമയം പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post