ഇന്ത്യക്കെതിരെ അടിസ്ഥാരഹിതമായ ആരോപണങ്ങൾ ഉയർത്തി പാകിസ്താൻ. ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ആണ് ജല്പനങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിളമ്പി സ്വയം പരിഹാസ്യനായത്. പഹൽഗാം സംഭവം നടന്ന് ഏഴ് ദിവസം പിന്നിട്ടിട്ടും, പാകിസ്താനെതിരായ ‘അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക്’ ഇന്ത്യ ഇതുവരെ ഒരു തെളിവും നൽകിയിട്ടില്ലെന്ന് ലെഫ്റ്റനന്റ് ജനറൽ ചൗധരി അവകാശപ്പെട്ടു.
‘സൈനികരെ മാത്രമല്ല, നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വയ്ക്കുന്നതിനായി ഭീകരർക്ക് സ്‌ഫോടകവസ്തുക്കൾ, ഐഇഡികൾ മറ്റ് വസ്തുക്കൾ എന്നിവ നൽകുന്ന ഒരു ഭീകര ശൃംഖല പാകിസ്താനിൽ ഇന്ത്യ എങ്ങനെ പ്രവർത്തിപ്പിക്കുന്നതായും അത് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ലെഫ്റ്റനന്റ് ജനറൽ ചൗധരി പറയുന്നു. ഇത് ഇന്ത്യൻ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയുടെ ഒരു അംശം മാത്രമാണെന്നും ഇയാൾ പറയുന്നു.
നാല് ദിവസം മുമ്പ്, ഏപ്രിൽ 25 ന്, ഇന്ത്യയിൽ നിന്ന് പരിശീലനം ലഭിച്ചതും സ്‌പോൺസർ ചെയ്തതുമായ ഒരു പാകിസ്താൻ പൗരനെ ഝലം ബസ് സ്റ്റാൻഡിന് സമീപം അറസ്റ്റ് ചെയ്തു, ഇയാളിൽ നിന്ന് ഒരു ഐഇഡി, രണ്ട് മൊബൈൽ ഫോണുകൾ, 70,000 രൂപ എന്നിവ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്ന് ഒരു ഇന്ത്യൻ നിർമ്മിത ഡ്രോണും പത്ത് ലക്ഷം രൂപ പണവും കണ്ടെത്തിയതായി ലഫ്റ്റനന്റ് ജനറൽ ചൗധരി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) സുബേദാർ സുഖ്വീന്ദർ ആയിരുന്നു ഹാൻഡ്ലർ. ‘ഇന്ത്യൻ ഉദ്യോഗസ്ഥൻ ഒരു ഐഇഡി അയച്ച് ഒരു പോയിന്റിൽ നിന്ന് അത് ശേഖരിക്കാൻ തീവ്രവാദിയോട് നിർദ്ദേശിച്ചു. ‘ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥരെയും ജെ.സി.ഒ.മാരെയും ഉപയോഗിച്ച് പാകിസ്താനിൽ ഇന്ത്യ എങ്ങനെയാണ് ഭീകരത നടപ്പിലാക്കുന്നതെന്ന് കാണിക്കുന്ന തെളിവുകളാണ് ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത്.’ കൂടുതൽ ഫോറൻസിക് വിശകലനത്തിൽ നാല് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് ഈ സാഹചര്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി ചൗധരി കൂട്ടിച്ചേർത്തു.
ജാഫർ എക്‌സ്പ്രസ് ആക്രമണം പ്രാദേശിക എതിരാളികളുടെ ബാഹ്യ പിന്തുണയോടെയായിരുന്നു’ എന്നതിന് ‘വിശ്വസനീയമായ തെളിവുകൾ’ തങ്ങളുടെ പക്കലുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് മിഷൻ ഇന്ന് രാവിലെ പറഞ്ഞതായി ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Discussion about this post