യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയുംകുറിച്ച് അറിയില്ലെന്ന് രജനീകാന്ത്. പാശ്ചാത്യർ ഇന്ത്യൻ സംസ്കാരത്തിൽ സമാധാനം കണ്ടെത്തുന്നതായും താരം കൂട്ടിച്ചേർത്തു . ഈ മൊബൈൽ ഫോൺ യുഗത്തിൽ, യുവതലമുറയ്ക്കും ചില മുതിർന്നവർക്കും നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും കുറിച്ച് അറിവില്ല. നമ്മുടെ രാജ്യത്തിൻ്റെ മഹത്വത്തെയും പെരുമയെയും കുറിച്ച് അറിയാതെ അവർ പാശ്ചാത്യ സംസ്കാരം പിന്തുടരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.
പാശ്ചാത്യർ അവരുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും സന്തോഷവും സമാധാനവും കണ്ടെത്താത്തതുകൊണ്ടാണ് ഇന്ത്യയിലേക്ക് തിരിയുന്നത്. ഇവിടെയാണ് അവർക്ക് സമാധാനവും സന്തോഷവും ലഭിക്കുകയെന്നും, അവർ ധ്യാനം, യോഗ, പ്രകൃതിജീവിതം എന്നിവ പരിശീലിക്കുന്നുവെന്നും അവർ പറയുന്നു. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലത ഇപ്പോൾ ശ്രമങ്ങൾ നടത്തുകയാണ്. ദൈവാനുഗ്രഹത്താൽ അവരുടെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post