ന്യൂഡൽഹി : തീവ്രവാദികൾക്കെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാർ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അംഗോള പ്രസിഡൻ്റ് ജോവോ ലോറൻസോയുമായി ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
“ഭീകരത മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ അപകടമാണെന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അംഗോള നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു,” എന്നും മോദി അറിയിച്ചു.
ഇന്ത്യയും അംഗോളയും നയതന്ത്ര പങ്കാളിത്തത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുകയാണ്. അംഗോള അതിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ, ഇന്ത്യ വിശ്വാസത്തോടും സൗഹൃദത്തോടും കൂടെ നിന്നതായി മോദി അഭിപ്രായപ്പെട്ടു.
Discussion about this post