ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈനിക മേധാവിയെന്ന് വെളിപ്പെടുത്തി മുൻ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽരാജ. സൈനിക സേവനത്തിൽ നിന്നും വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പഹൽഗാമിൽ ഇത്തരമൊരു ആക്രമണം നടത്തുക വഴി തന്റെ സൈനിക മേധാവി എന്ന സീറ്റിൽ തുടർന്നും ഇരിക്കാനാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ശ്രമിച്ചതെന്ന് ഇയാൾ പറയുന്നു.
പാകിസ്താനിൽ പട്ടാളഭരണം ഏർപ്പെടുത്തലും അതിന്റെ തലപ്പത്ത് പട്ടാളജനറലായി ഇരിക്കലുമാണ് അസിം മുനീറിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു.
ഭീകരാക്രമണത്തിനും രണ്ടാഴ്ച അസിം മുനീർ ഒരു പ്രസംഗം നടത്തിയിരുന്നു. കശ്മീർ പാകിസ്ഥാൻറേതാണെന്നും കശ്മീരിനെ പാകിസ്ഥാനിൽ നിന്നും പിരിക്കാൻ ലോകത്തിലെ ഒരു ശക്തിക്കും ആകില്ലെന്നും ആയിരുന്നു അസിം മുനീറിന്റെ വിവാദപ്രസംഗം.
Discussion about this post