ചണ്ഡീഗഡ് : പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ അറസ്റ്റിൽ. ബിഎസ്എഫ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്താനിലെ ഗുജ്രൻവാല ജില്ലയിൽ താമസിക്കുന്ന മുഹമ്മദ് അജ്മലിന്റെ മകൻ ഹുസ്നൈൻ ആണ് ബിഎസ്എഫിന്റെ കസ്റ്റഡിയിൽ ഉള്ളത്.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ബിഎസ്എഫിന്റെ പിടിയിലായത്. ബിഎസ്‌എഫിന്റെ സഹാപൂർ ഫോർവേഡ് ബോർഡർ ഔട്ട്‌പോസ്റ്റിന്റെ നിരീക്ഷണ മേഖലയിലുള്ള അതിർത്തി കടന്നശേഷമാണ് സുരക്ഷാസേന ഇയാളെ പിടികൂടിയത്.
നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട് ബിഎസ്എഫ് ഇയാളെ പിടികൂടാനായി എത്തിയപ്പോൾ ഇയാൾക്ക് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രദേശത്ത് തിരച്ചിൽ നടത്തിയ ബിഎസ്എഫ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ബിഒപി ദാരിയ മൻസൂറിലേക്ക് കൊണ്ടുവന്നതായി ബിഎസ്എഫ് അറിയിച്ചു.
Discussion about this post