ശ്രീനഗർ : രാജ്യത്തെ ഹിന്ദു തീർത്ഥാടകർ ഭക്തിപൂർവ്വം കാത്തിരിക്കുന്ന അമർനാഥ് തീർത്ഥയാത്ര ജൂലൈ 3 മുതൽ ആരംഭിക്കും. അമർനാഥ് ഗുഹയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. 2025 ലെ അമർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 14 മുതൽ രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 45 ദിവസം നീണ്ടുനിൽക്കുന്നതാണ് അമർനാഥ് തീർത്ഥാടനം. 2025 ലെ അമർനാഥ് തീർത്ഥാടനം ജൂലൈ 3 ന് ആരംഭിച്ച് ഓഗസ്റ്റ് 9 ന് അവസാനിക്കും. ഓൺലൈനായോ ഓഫ്‌ലൈനായോ അമർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
ജമ്മു കശ്മീരിലെ അമർനാഥ് ഗുഹയിൽ വർഷം തോറും പ്രകൃതിദത്തമായ ഒരു മഞ്ഞ് ശിവലിംഗം രൂപം കൊള്ളുന്നതോടെ ആണ് അമർനാഥ് തീർത്ഥയാത്രയ്ക്ക് തുടക്കമാവുന്നത്. 14,800 അടി വരെ ഉയരത്തിലുള്ള ട്രെക്കിംഗ് ആണ് ഈ തീർത്ഥാടനത്തിന്റെ ഒരു പ്രധാന സവിശേഷത. ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കായി ഇതുവരെ മൂന്ന് ലക്ഷത്തോളം തീർത്ഥാടകർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
Discussion about this post