ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള സംഘർഷാവസ്ഥ കടുത്തിരിക്കുകയാണ്. ഇതിനിടെ കടലിൽ കോംബാറ്റ് ഫയറിംഗ് നടത്തിയിരിക്കുകയാണ് ഡിആർഡിഒയും നാവികസേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്‌ളുവൻസ് ഗ്രൗണ്ട് മൈനാണ് (എംഐജിഎം) പരീക്ഷിച്ചത്. വിശാഖപട്ടണത്തെ നാവികസേനയുടെ നിർമ്മാണ കേന്ദ്രവും അപ്പോളോ മൈക്രോ സിസ്റ്റംസ് ലിമിറ്റഡും നിർമ്മാണത്തിൽ പങ്കാളികളാണ്.
ജലത്തിനടിയിൽ സ്‌ഫോടനം നടത്താനുപയോഗിക്കുന്ന ഈ നൂതനസംവിധാനം ആധുനിക സ്റ്റെൽത്ത് കപ്പലുകൾക്കും അന്തർവാഹിനികൾക്കുമെതിരേ പ്രയോഗിക്കാൻ കഴിയും.മറൈൻ കപ്പലുകളിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന ശബ്ദതരംഗം, കാന്തികവലയം, സമ്മർദം, വെള്ളത്തിനടിയിൽ കപ്പലുകളിൽനിന്ന് പ്രവഹിക്കുന്ന വൈദ്യുതി തരംഗങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുന്നതിനായി എംഐജിഎമ്മിൽ ഒന്നിലധികം സെൻസറുകൾ ഉപയോഗിച്ചിട്ടു
Discussion about this post