പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. യുദ്ധസന്നാഹത്തെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും. ഇന്ത്യ കാര്യമായി പ്രത്യാക്രമണം നടത്തുമോയെന്നാണ് പാകിസ്താന്റെ ഭയം. ഈ ആശങ്ക,ഇന്ത്യക്കെതിരായ വ്യാജആരോപണങ്ങൾക്കും, കുറ്റപ്പെടുത്തലുകൾക്കും വഴിവയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാൽ പാകിസ്താനോടൊപ്പം നിൽക്കുമോയെന്ന രാജ്യത്തെ ഒരു മതപണ്ഡിതന്റെ ചോദ്യത്തിന് ലഭിച്ച ഉത്തരം പാകിസ്താനെ തന്നെ ചിന്തിപ്പിച്ചിരിക്കുകയാണ്. ലാൽ മസ്ജിദിലെ വിവാദപുരോഹിതനായ മൗലാന അബ്ദുൾ അസീസ് ഗാസിയാണ് ചോദ്യമുയർത്തിയത്. എന്നാൽ ആശ്ചര്യമെന്ന് പറയട്ടെ സദസിലെ ഒരാൾ പോലും കൈ ഉയർത്തുകയോ കൂടെ നിൽക്കുമെന്ന് പറയുകയോ ചെയ്തില്ല. എങ്ങും നിശബ്ദതയായിരുന്നു ഉത്തരം.
ലാൽ മസ്ജിദിൽ വിദ്യാർത്ഥികളെയും അനുയായികളെയും അഭിസംബോധന ചെയ്തുകൊണ്ട് ഗാസി പറഞ്ഞു, ‘എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. പറയൂ, പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പോരാടുകയാണെങ്കിൽ, നിങ്ങളിൽ എത്ര പേർ പാകിസ്ഥാനെ പിന്തുണയ്ക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യും?’ (ആരും കൈകൾ ഉയർത്തിയിട്ടില്ല) ഇതിനർത്ഥം മതിയായ ധാരണയുണ്ടെന്നാണ്,’ അദ്ദേഹം തുടർന്നു.’ഇന്ന് പാകിസ്താനിൽ അവിശ്വാസത്തിന്റെ ഒരു വ്യവസ്ഥയുണ്ട് – ക്രൂരവും ഉപയോഗശൂന്യവുമായ ഒരു വ്യവസ്ഥ. അത് ഇന്ത്യയേക്കാൾ മോശമാണ്’ എന്ന് പറഞ്ഞുകൊണ്ട് ഗാസി പാകിസ്താൻ ഭരണകൂടത്തെ വിമർശിച്ചു.ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും നടന്ന അതിക്രമങ്ങളെക്കുറിച്ചും മൗലാന പരാമർശിച്ചു, പാകിസ്താൻ സ്വന്തം ജനതയെ ബോംബാക്രമണം നടത്തുകയാണെന്ന് ആരോപിച്ചു. മൗലാനയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
പാകിസ്താനിൽ വളർന്നുവരുന്ന നിരാശയുടെ പ്രതിഫലനമായാണ് വിദഗ്ദ്ധർ ഈ കാണുന്നത്, അതിന്റെ സിവിൽ-സൈനിക നേതൃത്വത്തോട് മാത്രമല്ല, ഇന്ത്യയോടുള്ള അതിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടിനോടും.ഒരുകാലത്ത് തീവ്ര വാദങ്ങൾക്ക് പേരുകേട്ട ലാൽ മസ്ജിദിലെ മൗലാനമാർക്ക് ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് പിന്തുണ കണ്ടെത്താനാവാത്ത സാഹചര്യം, പാകിസ്താനിൽ കൂടുതൽ ആഴത്തിലുള്ള ഭിന്നതകൾ ഉണ്ടാകുന്നതിന്റെ സൂചനയാണിത്.രാജ്യത്തെ സമീപകാല ആണവ നിലപാടുകളും പരിഭ്രാന്തി നിറഞ്ഞ നയതന്ത്രവും ചേർന്ന ആഭ്യന്തര വിയോജിപ്പ്, സ്വദേശത്തും അന്താരാഷ്ട്ര വേദിയിലും തങ്ങളുടെ സ്ഥാനം സംബന്ധിച്ച് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിന്റെ ചിത്രം വരയ്ക്കുന്നു.










Discussion about this post