പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി. ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് വാർത്താസമ്മേളനത്തിൽ എത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്.
2001ലെ പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ഉറി, പുൽവാമ തുടങ്ങിയ ഭീകരാക്രമങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. വിക്രം മിസ്രിയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.
മെയ് ഏഴാം തീയതി പുലർച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്.ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചടി നൽകിയത്.ജെയ്ഷ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകർത്തു.‘കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. ആക്രമിച്ച ഭീകരകേന്ദ്രങ്ങളുടെ ഗ്രാഫിക്കല്‍ ദൃശ്യങ്ങള്‍ പങ്ക് വച്ച് കൊണ്ടായിരുന്നു കേണല്‍ സോഫിയ ഖുറേഷി കാര്യങ്ങള്‍ വിശദീകരിച്ചത്. സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപകടവും ഉണ്ടാകാത്ത വിധത്തിലുള്ള ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങും അറിയിച്ചു.
1.05 മുതലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെആശ്രിതര്‍ക്കും നീതി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഓപ്പറേഷന്‍. മൂന്ന് ദശകമായിപാക്കിസ്ഥാനില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവൃത്തിക്കുന്നുണ്ട്. ഒന്‍പത് ഭീകരവാദ കേന്ദ്രങ്ങള്‍കൃത്യതയോടെ തകര്‍ത്തു. സാധാരണക്കാര്‍ക്ക് ഒരു ജീവനാശവും വരുത്തിയിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഇ തോയ്ബ ഉപ ഘടകമായ ടിആര്‍ എഫ് ആണ് ഏറ്റെടുത്തു. ദൃക്സാ ക്ഷികളില്‍ നിന്ന ലഭിച്ച വിവരങ്ങളും രഹസ്യാന്വേഷണവിവരങ്ങളുടേയും അടിസ്ഥാനത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്‍റെ പങ്ക്വ്യക്തമായിരുന്നു. പക്ഷേ അവര്‍ നടപടിയെടുത്തില്ല. ഇന്ന് പുലര്‍ച്ചെ തിരിച്ചടിക്കാനുള്ള അവകാശംഇന്ത്യ വിനിയോഗിച്ചു.”വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി വിശദീകരിച്ചു.
Discussion about this post