ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള തിരിച്ചടി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ.പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും പടം ഇനിയും ബാക്കിയാണെന്ന അർത്ഥത്തിൽ അദ്ദേഹം എക്സിൽ കുറിച്ചു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ താവളങ്ങളാണ് മിസൈൽ ആക്രമണങ്ങളിലൂടെ ഇന്ത്യ തകർത്തത് . ഇത്രയേറെ മുൻ കരുതലുകൾ പാകിസ്താൻ എടുത്തിട്ടും ഇത്രത്തോളം നാശനഷ്ടം വന്നിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഇന്ത്യ ഒരു ആക്രമണത്തിന് തുനിഞ്ഞിറങ്ങിയാൽ എന്താകും സംഭവിക്കുക എന്നും നരവാനെ ചോദിക്കുന്നു.
പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നൽകിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ ലഷ്‌കർ, ജെയ്ഷ താവളങ്ങൾ തകർത്തിരുന്നു.പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം ചാരമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സൈനിക നടപടിയുടെ പേര്. തിരിച്ചടിക്ക് പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വിശദീകരിച്ചു.
പാകിസ്താനിലെ 4 പ്രദേശവും പാക് അധീന കാശ്മീരിലെ അഞ്ച് പ്രദേശങ്ങളിലുമാണ് ആക്രമണം നടത്തിയത്.ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പ്രധാന ഭീകര ശക്തികേന്ദ്രങ്ങളും. ബഹാവൽപൂർ (ജെ.എം. ആസ്ഥാനം), മുരിദ്‌കെ (എൽ.ഇ.ടി ആസ്ഥാനം), മുസാഫറാബാദ്, കോട്ലി, സിയാൽകോട്ട്, ഗുൽപൂർ, ഭിംബർ, ബാഗ്, ചക് അമ്രു എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്
Discussion about this post