ഭീകരതയ്ക്ക് വളം വയ്ക്കുന്ന പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങൾക്ക് തക്കതായ മറുപടി കൊടുക്കുന്നത് തുടർന്ന് ഇന്ത്യ. പാകിസ്താന്റെ ലാഹോറിലെ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തുവെന്നാണ് വിവരം. പാകിസ്താന്റെ എയർ ഡിഫൻസ് സിസ്റ്റത്തിലെ മിസൈൽ ലോഞ്ചറുകളടക്കം തവിടുപൊടിയായതായാണ് റിപ്പോർട്ടുകൾ. പ്രതിരോധമന്ത്രാലായമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
മെയ് 7, 8 തീയതികളിൽ രാത്രിയിൽ, വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളിൽ പാകിസ്താൻ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്ലൈ, ഭുജ് എന്നിവടങ്ങളാണ് പാക് സൈന്യം ലക്ഷ്യം വച്ചത്. ‘ഇവയെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ തകർക്കുകയായിരുന്നു.
നശിപ്പിക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ശേഖരിച്ചു വരികയാണെന്നും, ഇതിലൂടെ സാമ്പത്തിക ധനസഹായമോ സൈനിക പരിശീലനമോ വഴി ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പാകിസ്താനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധിനിവേശ കശ്മീരിലെ അഞ്ച് ഭീകര ക്യാമ്പുകളിലും ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂരിലൂടെ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ സൈനികനടപടിയ്ക്ക് ശ്രമം നടത്തിയത്.












Discussion about this post