വത്തിക്കാൻ : കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചതായി വ്യക്തമാക്കിക്കൊണ്ട് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. 133 റോമൻ കത്തോലിക്കാ കർദ്ദിനാൾമാർ ചേർന്ന് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. തുടർന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കൂറ്റൻ മണികൾ മുഴങ്ങുകയും സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരുകയും ചെയ്തു.
ആരാണ് പുതിയ മാർപാപ്പ എന്നത് വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ പുതിയ മാർപാപ്പയെ കുറിച്ചുള്ള വിവരങ്ങൾ കോൺക്ളേവ് നൽകുന്നതായിരിക്കും. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാര ഒരാൾ കോൺക്ലേവിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഇതോടെയാണ് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നത്. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ കാത്തുനിന്ന ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ പുകയെ ആഹ്ലാദപ്രകടനത്തോടെ സ്വാഗതം ചെയ്തു.
നാലാമത്തെ ബാലറ്റിന് ശേഷം, വോട്ടെടുപ്പിന്റെ രണ്ടാം ദിവസമാണ് പോപ്പിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞതവണ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ വെളുത്ത പുകയ്ക്ക് ഏകദേശം 45 മിനിറ്റിനുശേഷം ആണ് അദ്ദേഹത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്തിയത്.
Discussion about this post