ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പാകിസ്താന് ശക്തമായ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യം വച്ചെത്തിയ മിസൈലുകളും ഡ്രോണുകളെല്ലാം നിലം തൊടാതെ തകർന്നു തരിപ്പണമായ കാഴ്ചയാണ് ഉള്ളത്. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവച്ചിട്ടു. എഫ് 16, എഫ് 17 വിമാനങ്ങളാണ് സൈന്യം തകർത്തത്. ജയ്‌സാൽമേർ, അഖ്‌നൂർ, പത്താൻ കേട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങൾ വെടിവച്ചിട്ടത്.
ഇപ്പോഴിതാ ആർ രാമാനന്ദ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിച്ച് ചർച്ചയാവുകയാണ്. അടിയന്തിര സന്ദേശം എന്ന് പറഞ്ഞ് തുടങ്ങിയ കുറിപ്പിൽ എല്ലാവരും 1008 തവണ ശ്രീ രാമ നാമം ജപിക്കണമെന്നും നമ്മൾ വലിയ അക്രമം നേരിട്ട് കൊണ്ടിരിക്കുന്നുവെന്നു, ശത്രുക്കളെ സൈന്യം തകർത്തെറിയാൻ സങ്കൽപം ചെയ്യുക എന്നും കുറിപ്പിൽ പറയുന്നു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരെ കശ്മീരിലേക്ക് ബുള്ളറ്റ് യാത്രക്ക് ഒരുങ്ങുകയാണെന്ന് ആർ രാമാനന്ദ് അറിയിച്ചിരുന്നു
Discussion about this post