ഇന്ത്യയുമായുള്ള സംഘർഷത്തിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അദ്ധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
സൈനിക കോടതികളിൽ സാധാരണ പൗരന്മാരെ വിചാരണ ചെയ്യുന്നത് ‘ഭരണഘടനാ വിരുദ്ധമാണ്’ എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പാക് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. സൈനിക നിയമങ്ങൾ പ്രകാരം സൈനിക കോടതികൾക്ക് സാധാരണ പൗരന്മാരെ വിചാരണ ചെയ്യാൻ അനുമതി നിഷേധിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നിർവ്വഹണ ഏജൻസികൾ ഉൾപ്പെടെ നിരവധി പുനഃപരിശോധനാ ഹർജികളാണ് ഏഴംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നത്.
Discussion about this post