ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രധാന വകുപ്പുകളിലെ മേധാവിമാർക്ക് ജാഗ്രതാനിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുമുള്ള തയ്യാറെടുപ്പുകൾ നടത്താനും അദ്ദേഹം നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം, ആശയവിനിമയം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകി.
അവശ്യ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ ഒരു തകരാറും ഇല്ലെന്നും സൈബർ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അതത് മന്ത്രലയത്തിന്റെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ സമഗ്രമായി അവലോകനം ചെയ്യാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അവശ്യസാധനങ്ങളുടെ വിലകൾ ഉയരാതെ നോക്കാനും വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനും പ്രധാനമന്ത്രി വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓരോ വകുപ്പുകളുടെയും സെക്രട്ടറിമാർ പ്രതിസന്ധി ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിച്ചു
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. പ്രവർത്തനങ്ങൾ സുഗമമായി നടക്കാനും പ്രതിരോധശേഷി നിലനിർത്താനും മന്ത്രാലയങ്ങളും ഏജൻസികളും തമ്മിൽ ഏകോപനം ആവശ്യമാണെന്ന് മോദി പറഞ്ഞു.
Discussion about this post