ഇന്നലെ രാത്രി പാകിസ്താൻ നടത്തിയ പ്രകോപനങ്ങൾ സ്ഥിരീകരിച്ച് ഇന്ത്യ. നാനൂറോളം ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്നലെ രാത്രി പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണശ്രമം ഉണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ ആക്രമിക്കാനായി തുർക്കി നിർമ്മിത ഡ്രോണുകളാണ് പാകിസ്താൻ ഉപയോഗിച്ചത്. ഭട്ടിൻഡയിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ 26 കേന്ദ്രങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ആക്രമിക്കാൻ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതിൽ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. നിയന്ത്രണ രേഖയിലുടനീളം പാകിസ്താൻ വെടിവെപ്പ് നടത്തി. മോർട്ടാറുകളും ഹെലി കാലിബർ ആർട്ടിലറികളുമുപയോഗിച്ച് പാകിസ്താൻ ആക്രമണം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
യാത്രാവിമാനങ്ങൾ മറയാക്കിയാണ് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യയിലേക്ക് പറത്തിയത്. വ്യോമാതിർത്തി അടയ്ക്കാതെയാണ് പാകിസ്താൻ ഡ്രോൺ-മിസൈൽ ആക്രമണത്തിന് മുതിർന്നതെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ശക്തമായ വ്യോമപ്രതിരോധസംവിധാനം വെളിപ്പെട്ടുവെന്നും അത് ഡ്രോണുകളെ നിഷ്പ്രഭമാക്കിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണരേഖയിലും പാകിസ്താണ ആക്രമണം നടത്തി. ഭട്ടിൻഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു
Discussion about this post