ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകൾ തടയാതിരിക്കാൻ പാകിസ്താൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു
അതിർത്തി കടന്ന പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും അൻപതിലേറെ ഡ്രോണുകളും എട്ട് മിസൈലുകളും വെടിവച്ചിട്ടിട്ടുണ്ട്. എഫ് -16, ജെ.എഫ് -17 വിമാനങ്ങളാണ് തകർത്തത്. നിയന്ത്രണ രേഖയിലെ പാകിസ്താൻ സൈനിക പോസ്റ്റ് ഇന്ത്യ തകർക്കുന്നതിന്റെ വീഡിയോ ഇന്ത്യൻ ആർമി പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. തുടർച്ചയായുള്ള ദിവസങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ചതിനേത്തുടർന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.പഹൽഗാം ആക്രമണത്തിന് പിന്നാലെ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു പാകിസ്താൻ തയാറാക്കിയിരുന്നത്. പക്ഷേ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തൊടുത്ത മിസൈലുകളും ഹാമ്മർ ബോംബുകളും ഡ്രോണുകളും ഈ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യം കണ്ടു.
Discussion about this post