രാജ്യത്തെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും കർശന നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഉപേക്ഷിച്ച നിലയിലുള്ള ബാഗുകളോ സംശയം തോന്നുന്ന വ്യക്തികളെയോ കണ്ടാൽ ഉടൻതന്നെ കൺട്രോൾ റൂം നമ്പറിൽ വിവരം അറിയിക്കണം എന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.
റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനും തീരുമാനമായിട്ടുണ്ട്.
അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
Discussion about this post