ഭീകരതയ്ക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരർക്ക് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്നത്. ആക്രമണം നടത്തി ഭീകരർ എവിടെ പോയി ഓടി ഒളിച്ചാലും പിന്തുടർന്ന് വേട്ടയാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭയത്തിന് ഇവിടെ സ്ഥാനമില്ല ശക്തി മാത്രമേ ശക്തിയെ ബഹുമാനിക്കുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്‌നൗവിലെ പുതിയ ബ്രഗ്മോസ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .പാകിസ്താനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്‌നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരർക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂർ നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, തന്ത്രപരമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയത്തെയും, സൈനിക ശക്തിയുടെ കഴിവിനെയും ദൃഢനിശ്ചയത്തെയും ഈ ഓപ്പറേഷൻ പ്രകടമാക്കുന്നു. ഇന്ത്യ ഭീകരതയ്ക്കെതിരെ നടപടിയെടുക്കുമ്പോഴെല്ലാം, തീവ്രവാദികളോ അവരുടെ ഒത്താശക്കാരോ അതിർത്തിക്കപ്പുറത്ത് പോലും സുരക്ഷ കണ്ടെത്തില്ലെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്.’
ഇന്ത്യ ഒരിക്കലും പാകിസ്താനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പക്ഷേ പാകിസ്താനിലെ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ധീരമായി ചെറുത്തു തോൽപിച്ചു. സർജിക്കൽ സ്‌ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും അദ്ദേഹം വിശദമാക്കി.
പ്രതിരോധരംഗത്ത് മുന്നിൽ നിന്നാലേ ലോകം നമ്മെ ശക്തരായി കരുതൂ എന്ന് എപിജെ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ സൈനികരംഗത്തെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിർമാണരംഗത്ത് നിർണായക ചുവടുവയ്പ്പാണ് ഈ നിർമാണ ശാല. ഇത് വരെ ഈ ബ്രഹ്‌മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയിൽ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post