കശ്മീർ വിഷയത്തിൽ ആരും മധ്യസ്ഥത വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
മധ്യസ്ഥത വഹിക്കാനുള്ള വാഗ്ദാനത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് സ്വാഗതം ചെയ്യുകയും ട്രംപിന് അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിന് നന്ദി പറയുകയും ചെയ്തിരുന്നു.
കശ്മീരിനെക്കുറിച്ച് ഞങ്ങൾക്ക് വളരെ വ്യക്തമായ നിലപാടുണ്ട്, ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ – പാക് അധിനിവേശ കശ്മീർ (പിഒകെ) തിരിച്ചുവരവ്. മറ്റൊന്നും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതിനെക്കുറിച്ച് അവർ സംസാരിച്ചാൽ, നമുക്ക് സംസാരിക്കാം. മറ്റൊരു വിഷയത്തിലും ഞങ്ങൾക്ക് ഉദ്ദേശ്യമില്ല. ആരും മധ്യസ്ഥത വഹിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ആരും മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
Discussion about this post