ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനത്തിൽ നാഗ്പുരിൽ അറസ്റ്റിലായ കൊച്ചി സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തി മഹാരാഷ്ട്ര പോലീസ്. വിദ്യാർഥിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റിജാസ് എം സൈദീഖി (26) യുടെ ഇടപ്പള്ളിയിലെ വീട്ടിലാണ് പോലീസ് ഞായറാഴ്ച വൈകുന്നേരം പരിശോധന നടത്തിയത്.
റിജാസിന്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു.വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പോലീസിന്റെ നീക്കം. പോലീസ് സംഘം കൊച്ചിയിൽ തുടരുകയാണ്.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് ഇത് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പോലീസ് ഇടപെടുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവര
Discussion about this post