ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ ഇന്ന് യോഗം ചേരുകയാണ്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താൻറെ മേജർ ജനറൽ കാശിഫ് ചൗധരിയും തമ്മിലാണ് ചർച്ച. വെടിനിർത്തൽ ധാരണ തുടരുന്നതിനുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും.
അതേസമയം ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേന വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പാകിസ്താന് വ്യക്തമായ താക്കീതും പ്രതിരോധസേന നൽകിയിരുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് സമ്പൂർണ സമുദ്ര ആധിപത്യമുണ്ടെന്നും ഓപ്പറേഷൻ സിന്ദൂരിന് കീഴിൽ പാകിസ്താനിൽ നിന്നുള്ള ഏത് പ്രകോപനത്തിനും കനത്ത തിരിച്ചടി നൽകാൻ തയ്യാറാമെന്നും നാവിക സേന ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എഎൻ പ്രമോദ് വ്യക്തമാക്കി. ഇനി പാകിസ്താൻ എന്തെങ്കിലും അവിവേകം പ്രവർത്തിക്കാൻ ധൈര്യപ്പെട്ടാൽ,ഞങ്ങൾ എന്ത് ചെയ്യുമെന്ന് അവർക്കറിയാം,അത്രമാത്രം. എന്ന് എഎൻ പ്രമോദ് മുന്നറിയിപ്പ് നൽകി.
വികസേനയുടെ കപ്പലുകളും മുങ്ങിക്കപ്പലുകളും നാവികസേനാവിമാനങ്ങളും ഏത് സാഹചര്യത്തിനും തയ്യാറായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദി ആക്രമണത്തിന് പിന്നാലെ 90 മണിക്കൂറിനകം തന്നെ പല തരത്തിലും ആയുധ സജ്ജീകരണങ്ങളുടെ പരീക്ഷണം നാവികസേന അറബിക്കടലിൽ തുടങ്ങി. സജ്ജീകരണങ്ങളുടെ തയ്യാറെടുപ്പ് ഉറപ്പാക്കാനായിരുന്നു ഇത്. അറബിക്കടലിൽ അതിന് ശേഷം നാവികസേന എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. കറാച്ചിയിൽ അടക്കം കരയിലും കടലിലും സൈനികനീക്കം നടത്തേണ്ടി വന്നാൽ അതിനും തയ്യാറായി നാവികസേന തുടർന്നു. നാവികസേന എല്ലാ തുഖമുഖങ്ങളിലും കരമേഖലകളിലും പ്രതിരോധത്തിന് തയ്യാറായിരുന്നുവെന്നും വൈസ് അഡ്മിറൽ എ എൻ പ്രമോദ് വ്യക്തമാക്കി. ഇപ്പോഴും നാവികസേന എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post