പാകിസ്താനെ ഇന്ത്യ വിശ്വസിക്കുകയേ ചെയ്യരുതെന്ന് ബലൂച് ലിബറേഷൻ ആർമി. പാകിസ്താന്റെ ഉറപ്പുകൾ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്ന് അവർ കുറ്റപ്പെടുത്തി. സമാധാനം, സാഹോദര്യം, വെടിനിർത്തൽ ഇവയെക്കുറിച്ചെല്ലാം പാകിസ്താൻ പറയുന്നത് വിശ്വസിക്കരുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയും താത്ക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബിഎൽഎ കൂട്ടിച്ചേർത്തു.രക്തം പുരണ്ട കൈകളുള്ളതും എല്ലാ വാഗ്ദാനങ്ങളും അതിൽ മുങ്ങിക്കുളിച്ചതുമായ ഒരു രാജ്യമാണത്. ദക്ഷിണേഷ്യയിൽ പുതിയ ക്രമം അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്ന് ബലൂച് സ്വാതന്ത്ര്യപേരാളികൾ വ്യക്തമാക്കി. പാകിസ്താന് എതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണ നൽകുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് പാകിസ്താനെ നേരിട്ടോളാമെന്നാണ് ബിഎൽഎയുടെ വാർത്താക്കുറിപ്പിൽ വാഗ്ദാനം ചെയ്യുന്നു.
ബലൂചിസ്താനിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഇന്ത്യ ആണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. എന്നാൽ പാക് വാദങ്ങൾ അവർ തള്ളിക്കളയുന്നു.ബലൂച് ദേശീയ പ്രതിരോധം ഏതെങ്കിലും രാജ്യത്തിന്റെയോ ശക്തിയുടെയോ പ്രതിനിധിയാണെന്ന ആശയം ഞങ്ങൾ ശക്തമായി നിരസിക്കുന്നു . ബിഎൽഎ ഒരു കാലാളോ നിശബ്ദ കാഴ്ചക്കാരനോ അല്ല,’ ഗ്രൂപ്പ് പറഞ്ഞു. ‘ഈ മേഖലയിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ സൈനിക, രാഷ്ട്രീയ, തന്ത്രപരമായ രൂപീകരണത്തിൽ ഞങ്ങൾക്ക് ശരിയായ സ്ഥാനമുണ്ട്, ഞങ്ങളുടെ പങ്കിനെക്കുറിച്ച് ഞങ്ങൾക്ക് പൂർണ്ണമായി അറിയാം.’ഭീകരതയെ വളർത്തുന്നതിനൊപ്പം വഞ്ചനാപരമായ സമാധാന വാചാടോപം ഉപയോഗിക്കുകയാണെന്ന് ബിഎൽഎ പാകിസ്താനെ രൂക്ഷമായി വിമർശിച്ചു.
ഇന്ത്യയിൽ നിന്നും രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിക്കുകയാണെങ്കിൽ പാകിസ്താനെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കി തരാമെന്നും ബിഎൽഎ പറയുന്നു. പാകിസ്താന്റെ ഇപ്പോഴത്തെ ഗതി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകി. പാകിസ്താനെ ഇനിയും സഹിക്കുകയാണെങ്കിൽ, വരും വർഷങ്ങളിൽ ഈ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ ലോകത്തിന്റെ മുഴുവൻ നാശത്തിലേക്ക് നയിച്ചേക്കാം. മതഭ്രാന്തുപിടിച്ച സൈന്യത്തിന്റെ കൈവശമുള്ള ആണവായുധങ്ങളുടെ നിയന്ത്രണം മേഖലയ്ക്ക് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും ഭീഷണി മുഴക്കുന്ന എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണെന്നും ബിഎൽഎ പറഞ്ഞു
പാക് സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ 51 സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടു. ആക്രമണങ്ങളുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക എന്നത് മാത്രമല്ല, ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഏകോപനം, ഗ്രൗണ്ട് കൺട്രോൾ, പ്രതിരോധ നിലപാടുകൾ എന്നിവ പരീക്ഷിക്കുക എന്നതുകൂടിയായിരുന്നുവെന്ന് ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post