പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. 9 ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊടും ഭീകരർ ഉൾപ്പെടെ നൂറോളം ഭീകരരെ വധിച്ചിരുന്നു. തുടർന്ന് പാകിസ്താൻ പ്രകോപനം നടത്തിയെങ്കിലും ഇന്ത്യ പാകിസ്താന്റെ വ്യോമതാവളങ്ങൾ അടക്കം ആക്രമിച്ച് മറുപടി നൽകി.
ഈസമയമെല്ലാം പാകിസ്താന്റെ സൈനികമേധാവിയും ഭീകരർക്ക് ചെല്ലും ചെലവും കൊടുത്ത് വളർത്തുന്നതിന് ചുക്കാൻ പിടിക്കുന്ന ആളുമായ ജനറൽ സയ്യിദ് അസിം മുനീർ എനിടെയ ആയിരുന്നുവെന്ന ചോദ്യം ഉയരുകയാണ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ അസിം മുനീർ സൈനിക ബങ്കറിലേക്ക് ഒളിച്ചുവന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
അസിം മുനീറിന്റെ ജീവന് ഭീഷണിയുള്ളതിനാൽ ഇന്ത്യ,സംഹാരതാണ്ഡവമാടുന്ന മണിക്കൂറുകളിലത്രയും ഇയാൾ ബങ്കറിലാണ് രക്ഷതേടിയത്. ഇതിന് ശേഷം ഇയാളെ ജനനിബിഡമായ പ്രദേശത്തെ ഒരു വീട്ടിലേക്ക് മാറ്റി. ദിവസങ്ങളിത്രയായിട്ടും റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനത്തെ ഓഫീസിലേക്ക് ഇയാൾ തിരിച്ചെത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ കുടുംബം നയതന്ത്ര പാസ്‌പോർട്ടുകളുടെ സഹായത്താൽ പാകിസ്താൻ വിട്ടതായും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇന്ത്യയുടെ തിരിച്ചടിയുടെ സമയത്ത് പാകിസ്താൻ സൈനിമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം നടന്നുവെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാഹോറിൽ,വാൾട്ടൺ വിമാനത്താവളത്തിനും നഗരത്തിലെ കന്റോൺമെന്റ് പ്രദേശത്തിനും സമീപം ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതി എന്നിവയുൾപ്പെടെയുള്ള പ്രധാന സൈനിക സ്ഥാപനങ്ങൾക്ക് സമീപമായിരുന്നു ഈ പ്രദേശങ്ങൾ. ആക്രമണം ശക്തമായതോടെ പാക് പ്രധാനമന്ത്രിയെ വസതിയിൽ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന തരത്തിൽ വാർത്തകൾ പ്ചരിച്ചിരുന്നു
Discussion about this post