തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയില്‍ രണ്ട് തവണ മത്സരിച്ചവരെ വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥികളാക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ വി.എസിന്റെ പേര് നിര്‍ദേശിച്ചിട്ടില്ല.
Discussion about this post