ന്യൂഡൽഹി : പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഇന്ത്യ നിർദേശം നൽകിയിട്ടുള്ളത്.
‘ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ’ എന്നാണ് ഇന്ത്യ ഈ നടപടിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു എന്ന് ഔദ്യോഗികമായി ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാകിസ്താൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്‌സിന് ഡിമാർച്ച് നൽകിയതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Discussion about this post