കാഞ്ഞങ്ങാട്; പത്തുവയസുകാരന്റെ വയറിൽ ചായപാത്രം കൊണ്ട് പൊള്ളിച്ച് അമ്മ. കാസർകോട് കീക്കാനത്താണ് സംഭവം. ബേക്കൽ ാേപലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആൺസുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു പത്തുവയസുകാരനോട് ക്രൂരത കാണിച്ചത്. ഈ കഴിഞ്ഞ മാസം 28 നാണ് സംഭവം.
വൈകീട്ട് 5 മണിയോടെ ഫോണിൽ സംസാരിക്കുകയായിരന്ന യുവതി അവിടെയെത്തിയ മകനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.എന്നാൽ തയ്യാറാകാതിരുന്ന മകനെ ചായപാത്രം കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നുവെന്നാണ് പരാതിയിലുണ്ട്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്‌കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയുമായി യുവതി പതിവായി ഫോണിൽ സംസാരിക്കുമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് 10 വയസ്സുകാരനായ മകൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതിൽ നിന്ന് പിന്മാറിയില്ല.എന്നാൽ ഇതിന്റെ പേരിൽ കുട്ടിയെ യുവതി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്നും പരാതിയിൽ പറയുന്നു.
Discussion about this post