ഇസ്ലാമാബാദ്; പാകിസ്താൻ ഇന്ത്യയുമായി സമാധാനബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഹെബാസ് ഷെരീഫ്. സമാധാനത്തിനായി ഇടപെടാൻ പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയുമായി സമാധാന ചർച്ചയാണ് ആഗ്രഹിക്കുന്നതെന്ന് ഇയാൾ പറയുന്നു.
പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളം സന്ദർശിച്ച് ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തുന്നതിനിടെയാണ് ഷെഹ്ബാസ് ഈ പരാമർശങ്ങൾ നടത്തിയത്. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്,’ ഷെഹബാസ് പറഞ്ഞു.’സമാധാനത്തിനുള്ള വ്യവസ്ഥകളിൽ’ കശ്മീർ പ്രശ്‌നവും ഉൾപ്പെടുന്നുവെന്ന് പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മോദിയുമായോ ഉന്നതലതത്തിലോ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്.
അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്തിവച്ചത് മെയ് 18 വരെ തുടരാൻ ഇരുരാജ്യങ്ങളും തയ്യാറായിരുന്നു. ഇതിന് പിന്നാലെയാണ് ഷെഹബാസിന്റെ ഈ പരാമർശങ്ങൾ. പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയതായും മെയ് 18 വരെ വെടിനിർത്തൽ കരാർ നീട്ടിയതായുമാണ് വിവരങ്ങൾ.
Discussion about this post