ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടന്ന വ്യത്യസ്ത ഭീകരവിരുദ്ധ ഓപ്പറേഷനുകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാൻ, ത്രാൽ മേഖലകളിലായിരുന്നു സുരക്ഷാസേനയുടെ നീക്കം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മേഖലകളിൽ സുരക്ഷാസേന പെട്രോളിങ്ങിനിറങ്ങിയത്. ഓപ്പറേഷനിൽ ആറ് ഭീകരരെ ഇല്ലാതാക്കിയതായി കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വി കെ ബിർഡി വ്യക്തമാക്കി.
കേലാറിന്റെ ഉയർന്ന പ്രദേശങ്ങളിലും ട്രാലിലെ ഒരു അതിർത്തി ഗ്രാമത്തിലും ഭീകര ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് സൂചന ലഭിച്ചു. വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സൈന്യം, ജമ്മു കശ്മീർ പോലീസ് , സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായി ഓപ്പറേഷൻ നടത്തിയത്.
കശ്മീർ താഴ്‌വരയിൽ ഭീകര പ്രവർത്തനങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ , ഇവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങൾ അവലോകനം ചെയ്തു. ഈ അവലോകനത്തിനുശേഷം, പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സേനകളുടെ സംയുക്ത ഏകോപനത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്താൻ സാധിച്ചതായി അവന്തിപോരയിൽ സംയുക്ത പത്രസമ്മേളനത്തിൽ കശ്മീർ ഐജിപി പറഞ്ഞു.
സൈന്യത്തിന് കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഷോപ്പിയാൻ, ട്രാൽ മേഖലകളിലെ കേലാറിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കശ്മീർ താഴ്‌വരയിലെ ഭീകര സാന്നിധ്യം അവസാനിപ്പിക്കാൻ സുരക്ഷാസേന പ്രതിജ്ഞാബദ്ധരാണ്.”അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ ത്രാൽ ഗ്രാമത്തിൽ എത്തിയപ്പോൾ ഭീകരർ വ്യത്യസ്ത വീടുകളിൽ നിലയുറപ്പിച്ച് ഞങ്ങൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഈ സമയത്ത്, ഞങ്ങൾ നേരിട്ട വെല്ലുവിളി സാധാരണ ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു. ഇതിനുശേഷം, മൂന്ന് ഭീകരരെ ഇല്ലാതാക്കി. കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ, ഒരു ജർമ്മൻ ടൂറിസ്റ്റിനെതിരായ ആക്രമണം ഉൾപ്പെടെ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയായിരുന്നു . ഭീകരവാദ പ്രവർത്തനത്തിന് ആവശ്യമായ ധനസമാഹരണത്തിലും ഷാഹിദ് കൂട്ടേ നേതൃത്വം നൽകിയിരുന്നു,” മേജർ ജനറൽ ജോഷ്ജി പറഞ്ഞു.
ത്രാലിലെ ദുർഘടമായ ഭൂപ്രദേശത്ത് നടന്ന ഓപ്പറേഷനിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതായ ജമ്മു കശ്മീർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ പറഞ്ഞു.
പുൽവാമയിൽ, ഒരു ഗ്രാമത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. സൈന്യം ആദ്യം എല്ലാ സാധാരണക്കാരെയും ഒഴിപ്പിച്ച് ഓപ്പറേഷൻ ആരംഭിച്ചു. ത്രാൽ ഓപ്പറേഷൻ വനപ്രദേശത്ത് ഉയർന്ന പ്രദേശത്തായിരുന്നു, പുൽവാമയിലാകട്ടെ ഓപ്പറേഷൻ ഗ്രാമത്തിലെ താരതമ്യേന നിരപ്പായ ഭൂപ്രദേശത്ത് വെച്ചായിരുന്നു. പുൽവാമയിലും മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.
പുൽവാമയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) പ്രവർത്തകരാണ്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ ഭീകരരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലെ കൃത്യമായ നീക്കത്തെ ആണ് ഈ ഓപ്പറേഷൻ അടയാളപ്പെടുത്തുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് വിജയകരമായ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഭീകരരുടെ കേന്ദ്രബിന്ദു എവിടെയായിരുന്നാലും ഇന്ത്യ അവരെ ഇല്ലാതാക്കുമെന്ന് സൈന്യം അറിയിച്ചു.











Discussion about this post