ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ടുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നത് രാജ്യ താത്പര്യത്തെ മുൻനിർത്തിയെന്ന് സിപിഐഎം.രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിന്റെ ഭാഗമാവുന്നത്തിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു
പഹൽഗാം അക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാത്ത നടപടി അപലപനീയമാണ്. കേന്ദ്ര സർക്കാരിനോട് ഉടൻ പ്രത്യക പാർലമെന്റ് സമ്മേളനം വിളിച്ച് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പാർട്ടി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും സാഹചര്യങ്ങളെ വർഗീയവത്കരിക്കുന്നതിൽ നിന്ന് ബിജെപി പിന്മാറണമെന്നും സിപിഐഎം വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. 10 ദിവസത്തെ ദൗത്യത്തിനു മുൻപ് എംപിമാർക്കു വിദേശകാര്യ മന്ത്രാലയം മാർഗനിർദേശം നൽകും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകും. മുൻ മന്ത്രി സൽമാൻ ഖുർഷിദ് ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും.
Discussion about this post