ഇന്ത്യ പാക് സംഘർഷത്തിനിടെ പാകിസ്താന് അനുവദിച്ച വായ്പയിൽ നിബന്ധനകൾ ഏർപ്പെടുത്തി ഐഎംഎഫ്(അന്താരാഷ്ട്ര നാണയനിധി) വായ്പയുടെ അടുത്ത ഗഡു അനുവദിക്കും മുൻപ് 11 നിബന്ധനകൾ പാലിക്കണം എന്നാണ് ഐഎംഎഫ് നിർദേശം.
പാകിസ്താന്റെ പുതിയ 17.6 ട്രില്യൺ ഡോളർ വരുന്ന ബജറ്റിന് പാർലമെന്റിന്റെ അംഗീകാരം നേടണം എന്നുൾപ്പെടെയാണ് ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങൾ. ഇതിന് പുറമെ വൈദ്യുതി ബില്ലിനത്തിലെ ബാധ്യത തീർക്കുന്നതിനായി സർചാർജ് വർധന, മൂന്ന് വർഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കുക എന്നിവയും നിബന്ധനകളിൽ ഉൾപ്പെടുന്നു. ഇന്ത്യ പാകിസ്ഥാൻ സംഘർഷം തുടരുന്ന നിലയുണ്ടായാൽ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികൾ ലക്ഷ്യം കാണുന്നതിൽ ഭീഷണി നേരിടും എന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
പാകിസ്താനിലെ എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുൻപ് നടപ്പാക്കണം. ഭരണപരമായ നയരൂപീകരണത്തിന് ഗവേണൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ധനകാര്യ മേഖയുമായി ൂന്ധപ്പെട്ട ദീർഘകാല പദ്ധതികളുടെ രൂപരേഖ തയ്യാാക്കണം. ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
പാകിസ്താന് വായ്പ അനുവദിക്കുന്നതിന് എതിരെ നേരത്തെ ഇന്ത്യ രംഗത്ത് എത്തിയിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇത് വഴി ചെയ്യുന്നതെന്നാണ് ഇന്ത്യയുടെ വാദം.
Discussion about this post