മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയായി അഭിനയിച്ച നടിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവചരിത്രം പറയുന്ന മുജീബ് :ദി മോക്കിംഗ് ഓഫ് എ നേഷൻ എന്ന സിനിമയിൽ അഭിനയിച്ച നടി നുസ്രത്ത് ഫാരിയയാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ തായ്‌ലാൻഡിലേക്ക് പോകുന്നതിനിടെ ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് 31 കാരിയായ താരം അറസ്റ്റിലായത്.
ബംഗ്ലാദേശി ചലച്ചിത്ര നടിയും മോഡലും ഗായികയും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമാണ് നുസ്രത്ത് ഫാരിയ എന്നറിയപ്പെടുന്ന നുസ്രത്ത് ഫാരിയ മസ്ഹർ, കൂടുതലും ധാലിവുഡ്, ടോളിവുഡ് സിനിമകളിൽ പ്രവർത്തിക്കുന്നവരാണ്. വിവിധ ടെലിവിഷൻ പരസ്യങ്ങളിലും അച്ചടി പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ട് മോഡലായാണ് നുസ്രത്ത് ഫാരിയ തൻ്റെ കരിയർ ആരംഭിച്ചത്












Discussion about this post