ജമ്മുകശ്മീർ; ഗന്ദർബാൽ ജില്ലയിലെ പ്രശസ്തമായ ഖീർ ഭവാനി ക്ഷേത്രത്തിൽ ദർശനം നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിയമസഭയിൽ ഒമർ അബ്ദുള്ള പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലത്തിലെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ഖീർ ഭവാനി മേള ജൂണിൽ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. കശ്മീരി പണ്ഡിറ്റുകളുടെ മതപരമായ പ്രധാന ആഘോഷമാണ് ഖീർ ഭവാനി മേള. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകൾ രാഗണ്യ ദേവി ക്ഷേത്രത്തിൽ ഒത്തുകൂടും.
“അടിസ്ഥാന സൌകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. ഗന്ദർബലിലെ ബകുരയിൽ ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 4,000-ത്തിലധികം ആളുകൾക്ക് കുടിവെള്ളത്തിനും ശുദ്ധ ജലത്തിനും ആശ്രയിക്കാവുന്നതായ സുപ്രധാന പദ്ധതിയാണിത്.
ഗണ്ടേർബലിലെ പാണ്ഡച്ചിൽ ഒരു വൃദ്ധസദനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. , “നമ്മുടെ മുതിർന്ന പൗരന്മാരുടെ അന്തസ്സും പരിചരണവും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ്” എന്ന് പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചു. സഫാപോറയിലെ ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സയൻസ് ബ്ലോക്കിന്റെ തറക്കല്ലിടലും അബ്ദുള്ള നിർവഹിച്ചു. “ആധുനിക സംരംഭകത്വത്തിന്റെ നട്ടെല്ലാണ് സാങ്കേതികവിദ്യ – ഭാവിയെ നയിക്കാൻ നമ്മുടെ യുവാക്കൾ സജ്ജരാകണം,” അദ്ദേഹം പറഞ്ഞു.
Discussion about this post