കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി താരമായി ഇന്ത്യൻ മാഡൽ രുചി ഗുജ്ജർ. മുൻ മിസ് ഹരിയാനയാണ് രുചി ഗുജ്ജർ. മോദിയുടെചിത്രമുള്ള മാല രാജ്യത്തിന്റെ ശക്തിയുടെയും ഉയർച്ചയുടെയും പ്രതീകമാണെന്നാണ് രുചിഅഭിപ്രായപ്പെട്ടത്. കാനിൽ ഇത് ധരിക്കുന്നതിലൂടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ചപ്രധാനമന്ത്രിയെ ബഹുമാനിക്കുകയാണെന്നും അവർ പറഞ്ഞു.
കാനിലെ റെഡ് കാർപ്പെറ്റ് അരങ്ങേറ്റത്തിലാണ് സ്വർണ്ണ ലഹങ്കയോടൊപ്പം രുചി മോദിയുടെ ചിത്രമുള്ളനെക്ലസ് ധരിച്ചത്.പരമ്പരാഗത രാജസ്ഥാനി മോട്ടിഫുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത മാല ഒരേസമയം പൈതൃകത്തെയും ആധുനികതയെയും ഒരേ പോലെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഡിസൈനര്‍ രൂപ ശര്‍മ ഒരുക്കിയ ഗോൾഡൻ ലെഹംഗയോടൊപ്പം സര്‍ദോസി അലങ്കാരങ്ങൾ നിറഞ്ഞബാന്ദ്നി ദുപ്പട്ടയാണ് രുചി അണിഞ്ഞത്.ദുപ്പട്ടയണിഞ്ഞപ്പോൾ രാജസ്ഥാനെആത്മാവിലണിയുന്നതുപോലെ തോന്നിയെന്നാണ് രുചി പറഞ്ഞത്.
മോദിയുടെ ചിത്രം പതിച്ച ലോക്കറ്റുള്ള മാലയണിയാനുള്ള കാരണത്തെക്കുറിച്ച് രുചിവിശദീകരിച്ചതിങ്ങനെ – ‘പ്രധാനമന്ത്രി മോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയെപുനർനിർവചിച്ചു. ആ അഭിമാനം എന്നോടൊപ്പം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു. ഈ മാലഅദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള എന്റെ ആദരവായിരുന്നു. കാനിൽ രാജസ്ഥാനെയും ഇന്ത്യയെയുംപ്രതിനിധീകരിക്കുന്നത് എനിക്ക് വെറുമൊരു അഭിമാനനിമിഷം മാത്രമല്ല – നമ്മൾ ആരാണെന്നുള്ളസന്ദേശം ലോകത്തെ അറിയാക്കാനുള്ള അവസരം കൂടിയായിരുന്നു.’
അതേസമയം പ്രധാനമന്ത്രിയുടെ ചിത്രമുള്ള മാല ധരിച്ച് ലോരാജ്യങ്ങൾക്ക് മുന്നിൽ രുചി ഇന്ത്യയെഅപമാനിച്ചെന്ന രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Discussion about this post