Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

by Brave India Desk
May 26, 2025, 08:25 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി :ബഹ്‌റൈനിൽ നടന്ന സർവകക്ഷി യോഗത്തിൽ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്.  ഞങ്ങളെല്ലാവരും വ്യത്യസ്ത പാർട്ടികളിൽ പെട്ടവരാണ് , പക്ഷേ ഇന്ത്യക്കാരായിട്ടാണ് ഞങ്ങൾ ഇവിടെ വന്നത്.ഇന്ത്യയിൽ എല്ലാ മതങ്ങളിലുമുള്ള ആളുകൾ സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കുന്നു.ലോകത്തിനു മുഴുവൻ ഞങ്ങൾ നൽകുന്ന ഏറ്റവും വലിയ സന്ദേശമാണിത്. അത് ഞങ്ങൾക്ക് അഭിമാനകരമാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

പാകിസ്താൻ സൈന്യത്തിനെതിരെയാണ് സർവ്വകക്ഷി യോഗത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചത്. നിലവിൽ, പാകിസ്താനിലെ ഏറ്റവും ധനികരായ ആളുകൾ രാഷ്‌ട്രീയക്കാരല്ല, സൈനിക ഉദ്യോഗസ്ഥരാണ്.ലോകത്തിലെവിടെയും അഴിമതിക്കാരായ രാഷ്‌ട്രീയക്കാർ സമ്പന്നരാകുന്നത് നമ്മൾ കാണുന്നു. പക്ഷേ, പാകിസ്താനിൽ മാത്രമാണ് സൈനിക ഉദ്യോഗസ്ഥർ സമ്പന്നരാകുന്നത് നമ്മൾ കാണുന്നത്. ലണ്ടനിൽ ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന് പോലും വീടില്ലായിരിക്കാം, പക്ഷേ ലണ്ടനിലോ ലോകത്തിലെ മറ്റെവിടെയെങ്കിലുമോ വീടില്ലാത്ത ഒരു പാകിസ്താൻ ജനറൽ പോലും ഇല്ല.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

കശ്മീരിലെ പതിറ്റാണ്ടുകളായി തുടരുന്ന ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്താൻ സൈന്യവും അതിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും പാകിസ്താനിലെ രാഷ്‌ട്രീയക്കാരുമാണ് ഉത്തരവാദികളെന്ന് ഗുലാം നബി വിമർശിച്ചു.
” രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും തീവ്രവാദ പ്രവർത്തനമില്ല. എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും പാകിസ്താനിൽ നിന്നോ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്നോ ആണ് വരുന്നത്. വാസ്തവത്തിൽ പാകിസ്താന് ഒരു സൈന്യത്തിന്റെയും ആവശ്യമില്ല. അത്തരം കാര്യങ്ങൾ ചെയ്തില്ലെങ്കിൽ, പാകിസ്താൻ സൈന്യം അപ്രസക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യം നേടിയത് ഏതാണ്ട് ഒരേ സമയത്താണ്. എന്നാൽ ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന അവസ്ഥയിലെത്തിയപ്പോൾ, കുടിക്കാൻ വെള്ളമില്ലാതെ, വിളകൾക്ക് വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, യാചനാപാത്രവുമായി പാകിസ്താൻ ലോകത്തിന് മുന്നിൽ നിൽക്കുന്നു.

സഹായമായി ലഭിക്കുന്ന പണം പോലും കശ്മീരിലും നമ്മുടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളെ കൊല്ലുന്നതിനും ഉപയോഗിക്കുന്നു.ലോകത്തിലെ മറ്റെവിടെയേക്കാളും കൂടുതൽ തീവ്രവാദികൾ പാകിസ്താനിലുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. നമ്മുടെ രാജ്യം വളരെ വലുതാണ്, ഇവിടെ ധാരാളം മുസ്ലീങ്ങളുണ്ട്, പക്ഷേ ഒരു യുവാവ് പോലും അൽ ഖ്വയ്ദയിലേക്ക് പോയിട്ടില്ല

മതത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത്, എന്നാൽ കിഴക്കൻ, പടിഞ്ഞാറൻ പാകിസ്താനിലെ മുസ്ലീങ്ങൾക്ക് അവിടെ ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ രണ്ട് രാജ്യങ്ങൾ രൂപീകരിച്ചു. മുസ്ലീങ്ങളുടെ വികാരങ്ങൾ കൊണ്ട് കളിച്ചാണ് ഇത് ചെയ്തത് . അല്ലാത്തപക്ഷം 22-23 കോടി മുസ്ലീങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ അവിടെ പോയതിലൂടെ അവർക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ, നേട്ടമല്ല.

പഹൽഗാമ് ഭീകരാക്രമണത്തിനെതിരെ ലോകമൊട്ടുക്കുനിന്നും വികാരമുണർന്നു. എങ്കിലും ഇന്ത്യ വളരെ സംയമനത്തോടെയാണ് ഈ വിഷയത്തെയും കൈകാര്യം ചെയ്തത്. ഭീകരർ താമസിക്കുന്ന സ്ഥലങ്ങൾ, അവർക്ക് പരിശീലനം നൽകുന്ന സ്ഥലങ്ങൾ, എന്നിവയാണ് ഇന്ത്യ ആക്രമിച്ചത്. 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. നിരവധി ഭീകരരെ വധിച്ചു‘- ഗുലാം നബി ആസാദ് പറഞ്ഞു.

Tags: gulam nabi azad alla party delgationBahrain all party delegation Operation sindoorBahrainindia pakistan operation sindur
Share2
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies