കോട്ടയം: പാര്‍ട്ടി വിട്ടവരുടേത് അവസരവാദ നിലപാടെന്ന് ജോസ് കെ.മാണി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഭാഗ്യാന്വേഷികളുടേതാണ്. ഞാനോ മാണി സാറോ ഏകാധിപതി ആയിരുന്നെങ്കില്‍ ലയനം നടക്കില്ലായിരുന്നു. ലയനത്തിനായി ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് എമ്മും ഒട്ടേറെ ത്യാഗം ചെയ്തുവെന്നും ജോസ് കെ.മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനും ഐക്യം ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ബാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നീക്കമാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സീറ്റുകള്‍ നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി പറഞ്ഞതാണ്. അഞ്ച് വര്‍ഷം യു.ഡി.എഫിനൊപ്പം നിന്ന് ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണി മാറുകയാണ് ചെയ്തത്.
ബാര്‍ക്കോഴ കേസില്‍ പാര്‍ട്ടിയ്ക്കുള്ളിലും ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയിക്കുന്നു. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തവിടില്ലെന്നും ജോസ്.കെ മാണി വ്യക്തമാക്കി.
Discussion about this post