ജയ്പൂര്‍: ആര്‍എസ്എസിന്റെ യൂണിഫോമില്‍ മാറ്റം വരുത്തി. കാക്കി നിക്കറിനു പകരം തവിട്ടു നിറത്തിലുള്ള പാന്റ്സാണ് പുതിയ വേഷമായി സ്വീകരിച്ചത്. രാജസ്ഥാനിലെ നാഗോറില്‍ നടക്കുന്ന പ്രതിനിധിസഭാ യോഗത്തില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
90 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക വേഷമാണ് മാറ്റിയത്. യൂണിഫോം മാറ്റുന്ന കാര്യം 2010ല്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നിക്കര്‍ മാറ്റി പാന്റ്സ് ആക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല.
മാത്രമല്ല നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വേഷം പരിഷ്കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. നിലവിലുള്ള നിക്കര്‍ ഗണവേഷം യുവജനങ്ങളെ ആകര്‍ഷിക്കുന്നതല്ലെന്നും നിക്കറിനു പകരം പാന്റ്സ് വേഷമാക്കണമെന്നുമായിരുന്നു മോദിയുടെ ശുപാര്‍ശ.
Discussion about this post