ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ബിഹാറിലാണ് സംഭവം. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്‌ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി മണിക്കൂറുകളോളമാണ്. ചികിത്സ കിട്ടാതെ ആംബുലൻസിൽ കഴിഞ്ഞത്.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുപതോളം മുറിവുകളാണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മുസാഫർപൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പ്രതിയുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.പ്രതി രോഹിത്ത് സൈനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post