ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാൻ. ഡി4 ( ഡിറ്റക്ട്, ഡിറ്റർ, ഡിസ്‌ട്രോയ്) ഡ്രോൺ പ്രതിരോധ സംവിധാനത്തിലാണ് തായ്വാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഓപ്പേറേഷൻ സിന്ദൂരിന് ശേഷം നടന്ന ഇന്ത്യ-പാക് സംഘർഷത്തിൽ ഈ പ്രതിരോധ സംവിധാനങ്ങളുടെ ശക്തി ലോകരാജ്യങ്ങൾക്ക് വ്യക്തമായിരുന്നു.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്( ബെൽ), സെൻ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നത്.
ഏകചൈന എന്ന ലക്ഷ്യം മുൻനിർത്തുന്ന ചൈന, ഏത് നിമിഷവും തായ്വാനെതിരെ ഒരു സൈനികനീക്കം നടത്തിയേക്കാം. തായ്വാനെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രകോപനപരമായ പല നീക്കങ്ങളും ചൈന നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ നിർമ്മിച്ച പ്രതിരോധ സംവിധാനം ചൈനയ്ക്കിട്ടൊരു പണിയായി തന്നെയാണ് തായ്വാൻ കാണുന്നത്.
ചൈന നിർമ്മിച്ച് നൽകിയ പല മിസൈലുകളും ഇന്ത്യക്കെതിരെ ഉപയോഗിച്ചെങ്കിലും പാകിസ്താന് നാണക്കേടായിരുന്നു ഫലം.
Discussion about this post