ബിജാപൂർ: ഛത്തീസ്ഗഢിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ച് ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. പ്രദേശത്ത് നിലവിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഉന്നത കമ്യൂണിസ്റ്റ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.
ബിജാപുർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഏഴ് മാവോവാദികളുടെ മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ശനിയാഴ്ചയാണ്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. പ്രദേശത്തുനിന്നും എകെ-47 തോക്കുകളും സ്ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post