എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകൾ കുറച്ചു, ജൂൺ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 22, 24, 25 തീയതികളിൽ യാത്ര ചെയ്യുന്ന Xpress Lite ടിക്കറ്റുകൾക്ക് 5,786 രൂപ മുതലാണ് നിരക്ക് വരുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് വഴിയും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
എയർ ഇന്ത്യ എക്‌സ്പ്രസ് പരിമിത കാലത്തേക്കാണ് യുഎഇ-ഇന്ത്യ സെക്ടറിലേക്ക് നിരക്കുകൾ കുറച്ചിരിക്കുന്നത്.
Xpress Lite ടിക്കറ്റുകൾക്ക് 5,786 രൂപ മുതലാണ് നിരക്ക്.
Xpress Value ടിക്കറ്റുകൾക്ക് 6,128 രൂപയാണ് നിരക്ക്
Xpress Flex ടിക്കറ്റുകൾക്ക് 7,041 രൂപയ്ക്ക് ടിക്കറ്റുകൾ ലഭ്യമാണ്
ഇന്ത്യയിലെ 38 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നു. 72 ബോയിംഗ് വിമാനങ്ങളും, 737 വിമാനങ്ങളും 40 എയർബസ് A320 വിമാനങ്ങളും അടങ്ങുന്നതാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ വിമാനവ്യൂഹം. എയർ ഇന്ത്യ എക്‌സ്പ്രസ് ദിവസവും 500-ൽ അധികം വിമാനങ്ങൾ സർവീസ് നടത്തുന്നു എന്നാണ് കണക്കുകൾ.
Xpress Lite ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 3 കിലോ അധിക കാബിൻ ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇനി അധിക ബാഗേജ് എടുക്കുന്നവർ അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോ ചെക്ക്-ഇൻ ബാഗേജിന് 1,300 രൂപ നൽകണം. ആഭ്യന്തര റൂട്ടുകളിലും നിരക്കിളവുണ്ട്. 57.7 ദിർഹം മുതൽ എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ലഭ്യമാണ്. ജൂൺ 12 മുതൽ സെപ്റ്റംബർ 24 വരെയാണ് ആഭ്യന്തര വിമാനങ്ങളിൽ ഈ ഓഫർ ലഭ്യമാകുക.
Discussion about this post