രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാർക്കും രാജ്യത്തെ സ്‌നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂർത്തിയാക്കിയശേഷമാണ് ശശി തരൂരിൻറെ പ്രതികരണം.
എക്സിൽ പങ്കുവച്ച ഹിന്ദി കവിതയിൽ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നയം തുറന്നു കാട്ടാൻ കഴിഞ്ഞെന്നും തരൂർ വിശദീകരിക്കുന്നു. പാകിസ്താനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താൻ സന്ദർശനം കൊണ്ട് സാധിച്ചു. ലോകത്തിന് ഇപ്പോൾ സത്യം അറിയാം എന്നും തരൂർ കുറിപ്പിൽ വ്യക്തമാക്കുന്നു. ‘നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാൻ ഹൃദയം തുറന്ന് സ്നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു, ലോകം മുഴുവൻ ഇപ്പോൾ സത്യം അറിയുന്നു. ഞങ്ങൾ അഹിംസയെ സ്നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്നേഹികൾക്കും എന്റെയും അംഗങ്ങളുടെയും പേരിൽ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! – എന്നാണ് തരൂരിന്റെ കുറിപ്പ്.
ഓപ്പറേഷൻ സിന്ദൂർ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല.
Discussion about this post