തിരുവനന്തപുരം : കേരളത്തിൽ നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് എന്നാണ് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടന വ്യക്തമാക്കുന്നത്. ഊബർ അടക്കമുള്ള ഓൺലൈൻ ടാക്സി കമ്പനികളുടെ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവർമാരെയും നാളെ തടയും എന്നും യൂണിയനുകൾ വ്യക്തമാക്കി.
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓൺലൈൻ ടാക്സി ഡ്രൈവർമാർ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും. കൊച്ചി നഗരത്തെയായിരിക്കും ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.









Discussion about this post